നിഷ്ക മൊമെന്റസ് ജ്വല്ലറിയുടെ ഏറ്റവും പുതിയ 14 കാരറ്റ് ആഭരണ ശേഖരമായ 'വെയർ ഇറ്റ് ലൈറ്റ്', ദുബായ് കരാമ സെന്ററിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര താരം നൈല ഉഷ പുറത്തിറക്കി. ആധുനിക ശൈലിയിൽ, ഭാരം കുറഞ്ഞതും നിത്യജീവിതത്തിന് ഇണങ്ങുന്നതുമായ ഡിസൈനുകളാണ് പുതിയ കളക്ഷന്റെ പ്രധാന സവിശേഷത.
ആഭരണ ചാരുതയും കംഫർട്ടും ഡെയ്‌ലി വെയർ ലക്ഷ്വറിയും സമന്വയിപ്പിച്ചെത്തുന്ന ഈ ശേഖരത്തിലെ പ്രധാന ആകർഷണമായ 'നൈല' വിഭാഗവും ചടങ്ങിൽ അവതരിപ്പിച്ചു. സ്ത്രീകൾക്ക് ദൈനംദിന ജീവിതത്തിൽ അനായാസമായി ധരിക്കാൻ അനുയോജ്യമായ തരത്തിലാണ് ആഭരണങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് നിഷ്ക ചെയർമാൻ നിഷിൻ തസ്ലിൻ സി. എം പറഞ്ഞു. പുതിയ കളക്ഷന്റെ രൂപകൽപ്പനയിൽ തന്റെ താൽപ്പര്യങ്ങളും ഇടപെടലുകളും ഉണ്ടായിട്ടുണ്ടെന്ന് ചടങ്ങിൽ പങ്കെടുത്ത നൈല ഉഷ വ്യക്തമാക്കി
ഗ്രാൻഡ് ലോഞ്ചിന്റെ ഭാഗമായി നടന്ന ലക്കി ഡ്രോ വിജയികൾക്ക് ജെടൂർ കാറുകളുടെ താക്കോൽ കൈമാറ്റവും താരം നിർവഹിച്ചു. മാനേജിങ് ഡയറക്ടർ റിസ്വാൻ ഷിരാസ് സി. എം ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.