എഐ യിലെ പലതരം ഉള്ളടക്കങ്ങളിൽ നിന്നും നല്ലതും മോശവും തീരുമാനിക്കേണ്ടത് അതിന്റെ യൂസർ ആണെന്ന് മനോരമ ഓൺലൈൻ സിഇഒ മറിയം മാമൻ മാത്യു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി എല്ലാ മേഖലയിലും എഐ ഉപയോഗിക്കുന്നുണ്ടെന്നും മറിയം പറഞ്ഞു. കേരളത്തിലെ പ്രമുഖ കമ്മ്യൂണിറ്റി അധിഷ്ഠിത സൈബർ സെക്യൂരിറ്റി-ഹാക്കിംഗ് കോൺഫറൻസായ 'ബിസൈഡ്സ് കേരള 2026' ൽ പ്രചാരണങ്ങൾക്കപ്പുറമുള്ള എഐയുടെ യഥാർത്ഥ മുന്നേറ്റം എന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു മറിയം മാമൻ മാത്യു. മുത്തൂറ്റ് ഹൗസിംഗ് ഫിനാൻസ് കമ്പനി ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ സൂസന്ന മുത്തൂറ്റ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ ഡയറക്ടർ  എ ബാലകൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. 

ENGLISH SUMMARY:

AI user responsibility is crucial in determining the good and bad in various AI content, according to Mariam Mamen Mathew, CEO of Malayala Manorama Online. She highlighted that AI is now integrated across all sectors, emphasizing its real advancements beyond mere promotion at events like 'Beside Kerala 2026'.