pala

TOPICS COVERED

ദേശീയതലത്തിൽ ഒന്നാം റാങ്കിന്റെ  നേട്ടവുമായി കേരളത്തിലെ മിടുക്കർ. ഇന്ത്യയിലെ പ്രമുഖ ഐ.ഐ.ടി-കൾ, എൻ.ഐ.ടി-കൾ, സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചർ എന്നിവയിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ.ഇ.ഇ.മെയിൻ ബി.ആർക്ക്, ബി. പ്ലാനിംഗ് ഫലം പ്രഖ്യാപിച്ചപ്പോൾ പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിലെ വിദ്യാർത്ഥികൾക്ക് ചരിത്ര വിജയം നേടാൻ സാധിച്ചു ..

മെയിൻ ബി.ആർക്ക്,  ബി പ്ലാനിംഗ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചപ്പോൾ മികച്ച വിജയം നേടി പാലാ ബ്രില്ല്യന്റ് സ്റ്റഡിസെന്റർ.  ബി പ്ലാനിംഗ് വിഭാഗത്തിൽ  ഗൗരിശങ്കർ വി. 100 പേർസനൈ്റൽ സ്കോറ് നേടി അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. ബി.ആർക്കിലും  ബി. പ്ലാനിംഗിലും   മീരാകൃഷ്ണ 100 പെർസെൈന്റൽ സ്കോറോടെ പെൺകുട്ടികളുടെ വിഭാഗത്തിൽ ഇന്ത്യയിൽ ഒന്നാമതെത്തി. ബി.ആർക്ക് കാറ്റഗറി വിഭാഗത്തിൽ ആദില സി.എൻ. അഖിലേന്ത്യാ തലത്തിൽ 1-ാം റാങ്ക് കരസ്ഥമാക്കി.

ബി.ആർക്ക്, ബി. പ്ലാനിംഗ് വിഭാഗത്തിൽ അഖിലേന്ത്യാ തലത്തിൽ ആദ്യ 10 റാങ്കിനുള്ളിൽ 5 പേരും ആദ്യ 100 റാങ്കിനുള്ളിൽ 27 പേരും ബ്രില്ല്യന്റിൽ പരിശീലനം നേടിയവരാണ്. ബി പ്ലാനിംഗ് വിഭാഗത്തിൽ 100 പേർസനൈ്റൽ സ്കോറോടെ ഒാൾ ഇന്ത്യാ തലത്തിൽ ഒന്നാംറാങ്ക് നേടിയ ഗൗരിശങ്കർ വി.  ആലപ്പുഴ ഹരിപ്പാട് സ്വദേശി  എൻജിനീയറായ  വിനോദ് കുമാർ ജി. യുടെയും അദ്ധ്യാപികയായ രശ്മി രവീന്ദ്രന്റെയും മകനാണ്.  മാന്നാനം കെ. സ്കൂളിലെ പ്ലസ്ടു പഠനത്തോടൊപ്പം പാലാ ബ്രില്ല്യന്റിന്റെ എൻട്രൻസ് പരിശീലനം നേടിവരികയായിരുന്നു. 2026 ജെ.മെയിൻ പേപ്പർ 1 പരീക്ഷിൽ 99.8760725 പെർസെൈന്റൽ സ്കോറോടെ മികച്ചവിജയം കരസ്ഥമാക്കിയിരുന്നു.

ബി.ആർക്ക് പെൺകുട്ടികളുടെ വിഭാഗത്തിൽ 100 പെർസെൈന്റൽ സ്കോറോടെ ഇന്ത്യയിൽ ഒന്നാമതെത്തിയ മീരാകൃഷ്ണ തിരുവനന്തപുരം നെയ്യാറ്റിൻകര വടകോട് സ്വദേശി പമ്മംതല വീട്ടിൽ അഡ്വേക്കേറ്റ് ദമ്പതികളായ ജി.ആർ രാജഗോപാലിന്റെയും സൗമ്യയുടെയും മകളാണ്. ബി.പ്ലാനിംഗ് വിഭാഗത്തിൽ അഖിലേന്ത്യാ തലത്തിൽ 9-ാം റാങ്കോടെ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി. പ്ലസ്ടു പഠനത്തിനുശേഷം ബ്രില്ല്യന്റിൽ ബി.ആർക്ക് ബി.പ്ലാനിംഗ് സ്പെഷ്യൽ റിപ്പീറ്റർ ബാച്ചിൽ എൻട്രൻസ് പരിശീലനം നേടി വരികയാണ്

ആർക്കിടെക്ച്ചറിലും പ്ലാനിംഗിലും അഭിരുചിയുള്ള വിദ്യാർത്ഥികൾ സ്വപ്നം കാണുന്ന ദേശീയ സ്ഥാപനങ്ങളായ NIT  സ്കൂൾ ഒാഫ് പ്ലാനിംഗ് & ആർക്കിടെക്ച്ചറുകളിലും അഡ്മിഷൻ ലഭിക്കുന്നതിനുള്ള പ്രവേശനപരീക്ഷയാണിത്.

ഉന്നതവിജയം കരസ്ഥമാക്കിയവരെ ബ്രില്ല്യന്റിലെ ഡയറക്ടർമാരും, അദ്ധ്യാപകരും, സ്റ്റാഫംഗങ്ങളും ചേർന്ന് അനുമോദിച്ചു

ENGLISH SUMMARY:

Kerala students have achieved national recognition by securing top ranks in the JEE Main B.Arch and B.Planning entrance examinations. Brilliant Study Centre in Palai has produced remarkable results, with students excelling in national merit lists.