goldanddiamondsx

TOPICS COVERED

പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ എ.ജി.ഡി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ബ്രാൻഡ് അംബാസഡറായി നടൻ കുഞ്ചാക്കോ ബോബനെ പ്രഖ്യാപിച്ചു. കൊച്ചി ക്രൗൺ പ്ലാസയിൽ നടന്ന ചടങ്ങിലായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. കാൽ നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ബ്രാൻഡിന്റെ മുഖമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് കുഞ്ചാക്കോ ബോബൻ.

പാരമ്പര്യവും വിശ്വാസവും ഉയർത്തിപ്പിടിക്കുന്ന എ.ജി.ഡിയുടെ മുഖമാകാൻ ഏറ്റവും അനുയോജ്യനായ വ്യക്തി മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബൻ തന്നെയെന്ന് എ.ജി.ഡി മാനേജിങ് ഡയറക്ടർ എ.ഷഫീഖ് കൊച്ചിയിൽ പറഞ്ഞു.