nehru

പാലക്കാട് പാമ്പാടി നെഹ്‌റു കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് റിസർച്ച് സെന്‍ററിൽ പഠനം പൂർത്തിയാക്കും മുൻപേ വിദ്യാർത്ഥികൾക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കി 'ഭാവുകം 2026' ഓഫർ ലെറ്റർ വിതരണച്ചടങ്ങ്. നെഹ്‌റു കോർപ്പറേറ്റ് പ്ലേസ്‌മെന്‍റ്സ് വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ, 2026-ൽ പഠനം പൂർത്തിയാക്കുന്ന എഞ്ചിനീയറിംഗ്, എംബിഎ, എംസിഎ വിദ്യാർത്ഥികൾക്ക് നിയമന ഉത്തരവുകൾ കൈമാറി. ബഹുരാഷ്ട്ര കമ്പനികൾ ഉൾപ്പെടെ 26 സ്ഥാപനങ്ങളിൽ നിന്നുള്ള 405 നിയമന ഉത്തരവുകളാണ് വിതരണം ചെയ്തത്. മുൻ ബി.എ.ആർ.സി ആണവ ശാസ്ത്രജ്ഞനും നെഹ്‌റു ഗ്രൂപ്പ് പ്രിൻസിപ്പൽ സയന്റിഫിക് ഉപദേഷ്ടാവുമായ ഡോ. എ. പി. ജയരാമൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ അഡ്വ. ഡോ. പി. കൃഷ്ണദാസ്, പ്രിൻസിപ്പൽ ഡോ. അനൂപ് കെ. ജെ, പ്ലേസ്‌മെന്റ് ആൻഡ് ട്രെയിനിംഗ് ഡീൻ അലക്‌സ് മാത്യു ട്രെയിനിംഗ് ആൻഡ് പ്ലേസ്‌മെന്റ് കോഓർഡിനേറ്റർ ഗോപിനാഥൻ സി. എന്നിവർ പങ്കെടുത്തു.  

ENGLISH SUMMARY:

Bhaavukham 2026 at Pampady Nehru College of Engineering and Research Centre in Palakkad has successfully secured job opportunities for students before completing their studies. The event distributed offer letters to 405 students from 26 companies, including multinational corporations