ടൂറിസം മേഖലയിലെ മാറ്റങ്ങള്‍ തിരിച്ചറിയാനും ബിസിനസ് വിപുലമാക്കുന്നതും ലക്ഷ്യമിട്ടുള്ള ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റിന്‍റെ രണ്ടാം പതിപ്പ് ഞായറാഴ്ച മുതല്‍ ചൊവ്വ വരെ തിരുവനന്തപുരത്ത് നടക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമായി ആയിരത്തിലധികം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എക്സ്പോയില്‍ പങ്കെടുക്കും. തിരുവനന്തപുരം അമരവിള ഗോള്‍ഡന്‍ പാലസ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന പരിപാടി സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറത്തിന്‍റെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെയും വിദേശത്തെയും ട്രാവല്‍, ടൂറിസം മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കുന്ന ജിടിഎം കൂടുതല്‍ സഞ്ചാരികളെ കേരളത്തിലേക്ക് എത്തിക്കുന്നതിന് വഴിയൊരുക്കുമെന്ന് ടൂറിസം സെക്രട്ടറി കെ.ബിജു പറഞ്ഞു.  

ENGLISH SUMMARY:

Global Travel Market's second edition in Thiruvananthapuram aims to identify changes in the tourism sector and expand businesses. This event, featuring over a thousand tour operators from various states and foreign countries, will foster more tourists to Kerala