പശിചിമേഷ്യന്‍ സംഘര്‍ഷ സാഹചര്യങ്ങള്‍ക്കിടയിലും ഈദിന് പ്രവാസികൾക്ക് നാട്ടിലുള്ള പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ അയക്കുന്നതിനായി പ്രത്യേക സേവനങ്ങളുമായി ജിസിസിയിലെ കാർഗോ കമ്പനി എബിസി കാർഗോ. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങൾക്കിടയിലും അതിവേഗത്തിലും സുരക്ഷിതമായും സേവനങ്ങൾ ലഭ്യമാക്കു‌കയാണ് ലക്ഷ്യം.പെരുന്നാൾ സമ്മാനങ്ങളും മറ്റ് അവശ്യസാധനങ്ങളും കൃത്യസമയത്ത് എത്തിക്കുന്നതിനായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഡോർ-ടു-ഡോർ ഡെലിവറി, ഓൺലൈൻ ബുക്കിംഗ്, ട്രാക്കിംഗ് തുടങ്ങിയ ആധുനിക സൗകര്യങ്ങൾക്കൊപ്പം കാര്യക്ഷമമായ ക്ലിയറൻസ് സംവിധാനവും കമ്പനിയുടെ പ്രത്യേകതയാണ്. ഈദ് സീസണിലെ വർധിച്ച ആവശ്യം പരിഗണിച്ച് ജിസിസിയിലെ എല്ലാ ബ്രാഞ്ചുകളും രാത്രി വൈകിയും പ്രവർത്തിക്കും. ഇന്ത്യയിലെ ഡെലിവറി സേവനങ്ങളും കൂടുതൽ സമയം ലഭ്യമാക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.

ENGLISH SUMMARY:

ABC Cargo is offering special services for expatriates in the GCC to send gifts to their loved ones in India amidst the current West Asian conflict. They aim to provide fast and secure delivery services, ensuring that Eid gifts and other essential items reach their destinations on time