TAGS

ഇന്ത്യയിലെ മുൻനിര നൈപുണ്യ വികസന സ്ഥാപനമായ ആദി ഗ്രൂപ്പ് കൊച്ചിയില്‍‌ ക്യാംപസ് തുറക്കുന്നു. നഗരമധ്യത്തിൽ 60,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഒരുങ്ങുന്ന ഈ ക്യാംപസ്, കേരളത്തിലെ തന്നെ ഏറ്റവും വലിയ എഐ-അധിഷ്ഠിത സ്കിൽ ട്രെയിനിംഗ് സെന്ററുകളിൽ ഒന്നാണ്. തിയറി പഠനത്തിനപ്പുറം, ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും റോബോട്ടിക്സിലും പ്രായോഗിക പരിചയം ലഭിക്കാൻ രാജ്യാന്തര  നിലവാരത്തിലുള്ള ലാബ് സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സാധാരണ കോഴ്സുകൾക്ക് പകരം എഐ ഇന്റഗ്രേറ്റഡ് ആയ പരിശീലനം നൽകുന്നതിലൂടെ മാത്രമേ വിദ്യാർത്ഥികൾക്ക് ആഗോളതലത്തിൽ മുൻപിലെത്താൻ സാധിക്കൂ. അതുകൊണ്ടാണ് കൊച്ചിയിൽ ഇത്രയും വിപുലമായ സൗകര്യങ്ങളോടെ പുതിയ കാമ്പസ് സജ്ജമാക്കിയിരിക്കുന്നതെന്ന് ആദി ഗ്രൂപ്പ് മാനേജ്‌മെന്റ് വ്യക്തമാക്കി. കൊച്ചി ക്യാംപസില്‍ പുതിയ ബാച്ചുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Adi Group Kochi is opening a new, large AI-based skill training center in the heart of the city, offering unparalleled practical experience in Artificial Intelligence and Robotics. This state-of-the-art campus provides international-standard lab facilities to equip students with globally competitive AI-integrated training beyond theoretical learning.