തന്റെ തൊഴിലാളികള്‍ക്ക് ഹെലികോപ്റ്റർ യാത്ര ഒരുക്കി ഭാരത് ലജ്ന മൾട്ടിസ്റ്റേറ്റ് ഹൗസിങ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ സ്ഥാപക ചെയർമാനും ചെന്നൈ മലയാളി വ്യവസായിയായ ആർ. പ്രേംകുമാർ. മുന്നൂറോളം തൊഴിലാളികൾക്കാണ് അദ്ദേഹം മൂന്നാറില്‍ ഹെലികോപ്റ്റര്‍ യാത്ര ഒരുക്കിയത്.
ദക്ഷിണേന്ത്യയിലെ പ്രമുഖ സഹകരണ സ്ഥാപനങ്ങളിലൊന്നായ ഭാരത് ലജ്ന മൾട്ടിസ്റ്റേറ്റ് ഹൗസിങ് കോപ്പറേറ്റീവ് സൊസൈറ്റി കേരളം, തമിഴ്നാട്, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലായി പ്രവർത്തിച്ചുവരികയാണ്. തൊഴിലാളികളുടെ സന്തോഷവും അത്ഭുതവും തന്നെയാണ് തന്റെ ഏറ്റവും വലിയ പ്രതിഫലമെന്ന് പ്രേംകുമാർ പറഞ്ഞു