TAGS

ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് നേട്ടം ലക്ഷ്യമിട്ട് കേരള ഗ്രാമീണ ബാങ്ക് പുതിയ വികസനരേഖയ്ക്ക് രൂപം നൽകി. തിരുവനന്തപുരത്തു ചേർന്ന ഡയറക്ടർ ബോർഡ് യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ബാങ്കിന്റെ മൊത്തം ബിസിനസ് 65,000 കോടി രൂപ കടന്നതായും യോഗം വിലയിരുത്തി. റീജിയണൽ റൂറൽ ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിനുള്ള കേന്ദ്ര സർക്കാർ നിർദ്ദേശങ്ങളുടെ ഭാഗമായാണ് പുതിയ കർമ്മപദ്ധതി. ഗ്രാമീണ മേഖലകളിൽ നഗരങ്ങൾക്ക് സമാനമായ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള പദ്ധതികളും 'വികസിത് ഭാരത് 2047' എന്ന ലക്ഷ്യത്തിനനുസൃതമായി ഗ്രാമീണ വികസനത്തിനും വായ്പാ വിതരണത്തിനും  ബാങ്ക് ലക്ഷ്യമിടുന്നുണ്ട്. മികച്ച ഉപഭോക്തൃ സേവനത്തിലൂടെയും പ്രവർത്തന മികവിലൂടെയും ലക്ഷ്യം കൈവരിക്കാനാകുമെന്ന് ചെയർപേഴ്സൺ വിമല വിജയ ഭാസ്കർ പറഞ്ഞു

ENGLISH SUMMARY:

Kerala Gramin Bank aims to achieve a business milestone of one lakh crore rupees with a new development plan. This strategic move, decided at the Thiruvananthapuram board meeting, also signifies the bank's total business crossing 65,000 crore rupees.