ട്രേഡിങ് അക്കാദമിയും ഫിനാൻഷ്യൽ എജുക്കേഷൻ സ്ഥാപനവുമായ മിഥുൻസ് മണി മാർക്കറ്റിന്റെ നാലാമത് ശാഖ ബർജുമാൻ ദ് ബിസിനസ് സെന്ററിൽ തുടങ്ങി. എമിറേറ്റ്സ് സേഫർ ഇന്റർനെറ്റ് സൊസൈറ്റി വൈസ് ചെയർമാനും സഹ സ്ഥാപകനുമായ ആദൽ സലേം അൽഖാഫ് അൽ ഹാഷിമി ഉദ്ഘാടനം ചെയ്തു.
നടി ഐമ റോസ്മി സെബാസ്റ്റ്യൻ, സിഇഒ മിഥുൻ ഗിരീശൻ എന്നിവരും പങ്കെടുത്തു. സാമ്പത്തിക വിദ്യാഭ്യാസവും ട്രേഡിങ് അറിവും കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ ഇടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതെന്ന് മിഥുൻ പറഞ്ഞു. കോഴ്സിൽ ചേരാൻ താൽപര്യമുള്ളവർക്ക് ശനിയാഴ്ചകളിൽ സൗജന്യമായി ഓറിയന്റേഷൻ ക്ലാസുകളുണ്ട്.