തൊഴിലധിഷ്ഠിത വിദ്യാഭ്യാസ ശൃംഖലയായ ആദി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എട്ടാമത്തെ പുതിയ ശാഖ ബെംഗളൂരുവിൽ തുടങ്ങി. എച്ച്.എസ്.ആർ ലേഔട്ടിൽ പ്രവർത്തനം ആരംഭിച്ച ശാഖ സി.ഇ.ഒ മുഹമ്മദ് ഷാഫി വിദ്യാര്‍ഥികള്‍ക്കായി സമര്‍പ്പിച്ചു. ഐടി ഹബ് എന്ന നിലയിൽ ബെംഗളൂരുവിന്റെ സാധ്യതകൾ കണക്കിലെടുത്ത് ഐടി, മാനേജ്മെന്റ് കോഴ്‌സുകൾക്കാണ് തുടക്കത്തിൽ പ്രാധാന്യം നൽകുന്നത്. ഇതിനുപുറമെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി, ലോജിസ്റ്റിക്സ് തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർഥികള്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യാനും അവസരമുണ്ട്. പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. തിരുവനന്തപുരം, എറണാകുളം, ദുബായ് ഉൾപ്പെടെ ഏഴ് കേന്ദ്രങ്ങൾ കൂടി ആദി ഗ്രൂപ്പിനുണ്ട്.