joy-alukas

TOPICS COVERED

നിർധനരായ കാൻസർ രോഗികൾക്ക് അവശ്യ മരുന്നുകൾ ലഭ്യമാക്കുന്ന ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍റെ മെഡിക്കൽ സഹായ പദ്ധതിക്ക് തുടക്കമായി. എറണാകുളം ജില്ലയിലെ 150 രോഗികൾക്കുള്ള മരുന്നുവിതരണത്തിന്‍റെ ഉദ്ഘാടനം ഹൈബി ഈഡൻ എംപി നിർവ്വഹിച്ചു. സംസ്ഥാനത്തുടനീളമുള്ള 1500 രോഗികൾക്കായി ഏകദേശം മൂന്ന് കോടി രൂപ ചെലവഴിച്ചാണ് ഈ ജീവകാരുണ്യ പദ്ധതി നടപ്പിലാക്കുന്നത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ മേയർ വി.കെ.മിനിമോൾ, ജനറൽ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.കെ.എൻ.സതീഷ്, ജോയ് ആലുക്കാസ് ഫൗണ്ടേഷൻ സീനിയർ ഓഫീസർമാരായ ടി.എ.ജോർജ്, റിബിൻ പോൾ, ജോയ് ആലുക്കാസ് റീജണൽ മാനേജർ ടി.എസ്.ജെയ്സൺ എന്നിവർ പങ്കെടുത്തു. 2009-ൽ പ്രവർത്തനം ആരംഭിച്ച ഫൗണ്ടേഷൻ ചികിത്സാ സഹായം, ഭവന നിർമ്മാണം, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളിൽ സജീവമാണ്. 

Joy Alukkas Foundation Launches Medical Aid for Cancer Patients:

Joy Alukkas Foundation cancer aid program has been launched to provide essential medicines to financially disadvantaged cancer patients. This compassionate initiative aims to support 1500 patients across the state with an estimated expenditure of three crore rupees