joy-alukkas

TOPICS COVERED

 ജോയ് ആലുക്കാസ് ഗ്രൂപ്പിന്‍റെ വളർച്ചയിൽ രണ്ടു പതിറ്റാണ്ടോളം കൂടെയുണ്ടായിരുന്ന ജീവനക്കാരെ ആദരിച്ചു. തൃശൂരിൽ സംഘടിപ്പിച്ച 'ജ്യുവൽസ് ഓഫ് ജോയ്' ചടങ്ങിലാണ്   222 ജീവനക്കാരെ ആദരിച്ചത്. ജീവനക്കാർക്ക് ബോണസായി അഞ്ച് മാസത്തെ ശമ്പളവും പങ്കാളികളോടൊത്ത് വിദേശയാത്രയും നൽകുമെന്നും അറിയിച്ചു. ജോയ് ആലുക്കാസ് ഗ്രൂപ്പ് എംഡിയും ചെയർമാനുമായ ജോയ് ആലുക്കാസ് പരിപാടി ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടർ ജോളി ജോയ് ആലുക്കാസ്, എക്സിക്യുട്ടീവ് ഡയറക്ടർമാരായ ആന്‍റണി ജോസ്, തോമസ് മാത്യു, ഡയറക്ടർമാരായ സോണിയ പോൾ, മേരി ആന്‍റണി, എൽസ ജോയ് ആലുക്കാസ് എന്നിവർ പങ്കെടുത്തു.

222 Employees Recognized by Joy Alukkas Group for Dedication:

Joy Alukkas employee felicitation celebrated long-serving staff who have been with the group for nearly two decades. The 'Jewels of Joy' event honored 222 employees with bonuses and foreign trips