കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പതിനഞ്ചാം സംസ്ഥാനസമ്മേളനത്തിന് മലപ്പുറം തിരൂരിൽ ഒരുക്കങ്ങൾ പൂർത്തിയായി. നാളെയും മറ്റന്നാളും നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ 14 ജില്ലകളിൽ നിന്ന് തിരഞ്ഞെടുത്ത 305 പ്രതിനിധികൾ പങ്കെടുക്കും. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി മാധ്യമ സെമിനാറുകളും സംവാദ സദസുകളും സാംസ്കാരിക ഘോഷയാത്രയും ഒരുക്കുന്നുന്നുണ്ടെന്ന് സ്വാഗതസംഘം കൺവീനർ അബൂബക്കർ സിദ്ദീഖ്, സി.ഒ.എ.സംസ്ഥാന പ്രസിഡന്‍റ് പ്രവീൺ മോഹൻ, ജനറൽ സെക്രട്ടറി പി.ബി.സുരേഷ് എന്നിവർ മലപ്പുറത്ത് പറഞ്ഞു.