കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍റെ സംരംഭക കൺവെൻഷൻ, വിഷൻ സമ്മിറ്റ് 25 ഈ മാസം 27ന്. ആലപ്പുഴ കാമിലോട്ട് കൺവെൻഷൻ സെന്‍ററാണ് വേദി. സമാനതകളില്ലാത്ത സംരംഭകത്വ മാതൃകകളാണ് രണ്ടുദശകങ്ങളായി കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പാക്കി വരുന്നതെന്ന് സി.ഒ.എ ജനറൽ സെക്രട്ടറി പി.ബി.സുരേഷും, കേരള വിഷൻ ചെയർമാൻ കെ.ഗോവിന്ദനും പറഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് 13 ലക്ഷത്തിൽപ്പരം വരിക്കാരുമായി അസൂയാവഹമായ വളർച്ചയാണ് കേരള വിഷൻ ബ്രോഡബാന്‍ഡ് നേടിയതെന്നും അവർ പറഞ്ഞു. കെ.സി.വേണുഗോപാൽ ആണ്  വിഷൻ സമ്മിറ്റിന്‍റെ ഉദ്ഘാടകൻ. സി.ഒ.എ സംസ്ഥാന പ്രസിഡന്‍റ് പ്രവീൺ മോഹൻ അധ്യക്ഷനാകും. 

ENGLISH SUMMARY:

Cable TV Operators Association Convention is set to host the Vision Summit 25 on the 27th of this month. The event will showcase entrepreneurial models and the growth of Kerala Vision Broadband.