സാമൂഹ്യസേവന രംഗത്ത് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്‍റെ പ്രവര്‍ത്തനം മാതൃകാപരമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയല്‍. മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള 200 കോടി രൂപ സി.എസ്.ആര്‍ ഫണ്ട് പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ 33,000 പെണ്‍കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ് വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ലാഭത്തിന്‍റെ രണ്ടുശതമാനം സാമൂഹ്യക്ഷേമ പ്രവര്‍ത്തനത്തിന് വിനിയോഗിക്കണം എന്നിരിക്കെ അഞ്ചു ശതമാനം നീക്കിവച്ച് മലബാര്‍ ഗോള്‍ഡ് മാതൃകയായെന്ന് പീയുഷ് ഗോയല്‍. പെണ്‍കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നതിലൂടെ അടുത്ത തലമുറയുടെ ഭാവി സുരക്ഷിതമാക്കുന്നു. പെണ്‍കുട്ടികളെയും സ്ത്രീകളെയും ശാക്തീകരിക്കുന്നതിലൂടെ മാത്രമെ വികസിത ഭാരതം യാഥാര്‍ഥ്യമാകൂ എന്നും മന്ത്രി.

മൈക്രോ ലോണിങ് സെന്‍ററുകള്‍, വയോജന കേന്ദ്രം, സൗജന്യ ഭക്ഷണം തുടങ്ങിയവ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാണ്. കേരളത്തില്‍ കുറഞ്ഞ വിലയില്‍ മരുന്നു ലഭ്യമാക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നു മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി. അഹമ്മദ് പറഞ്ഞു. മലബാര്‍ ഗ്രൂപ് ഇന്ത്യ ഓപ്പറേഷന്‍സ് എം.ഡി. ഒ.അഷര്‍, സൗജന്യ വിദ്യാഭ്യാസത്തിന് മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിക്കുന്ന പ്രതം എന്‍.ജി.ഒയുടെ സി.ഇ.ഒ രുക്മിണി ബാനര്‍ജി, സന്നദ്ധ സംഘടനയായ തണല്‍ ചയര്‍മാന്‍ ഡോ. ഇദ്രിസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു

ENGLISH SUMMARY:

Malabar Gold and Diamonds' commitment to social service has been lauded as exemplary by Union Minister Piyush Goyal. The company announced a significant CSR fund of ₹200 crore for the upcoming fiscal year and inaugurated a scholarship distribution for 33,000 girls.