കല്യാൺ എക്സ്പ്രസ്മാർട്ടിന്റെ പുതിയ ഔട്ട്‌ലെറ്റ് തൃശൂർ കൂർക്കഞ്ചേരിയിൽ പ്രവർത്തനം തുടങ്ങി. കോർപറേഷൻ മേയർ നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കല്യാൺ സിൽക്സ് ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ , മാനേജിങ് ഡയറക്ടർ പ്രകാശ് പട്ടാഭിരാമൻ , എക്സിക്യുട്ടീവ് ഡയറക്ടർമാരായ മഹേഷ് പട്ടാഭിരാമൻ, വർധിനി പ്രകാശ് , മധുമതി മഹേഷ് തുടങ്ങിയവർ പങ്കടുത്തു. കല്യാൺ സിൽക്സ്, ഹൈപ്പർമാർക്കറ്റിന്റെ കീഴിലുള്ള പത്താമത്തെ ഔട്ട്ലെറ്റ് ആണിത്. കർഷകരിൽ നിന്നും ഫാമുകളിൽ നിന്നും നേരിട്ട് ശേഖരിക്കുന്ന പച്ചക്കറിയാണിത്.