അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാംപസില്‍ അന്താരാഷ്ട്ര വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. 'നൽകുക വഴി നേടുക' എന്ന പ്രമേയത്തിൽ അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാംപസിൽ നടന്ന അന്താരാഷ്ട്ര വനിതാ ദിനാഘോഷം സമാപിച്ചു. എറണാകുളം ഫ്ലൈയിംഗ് സ്ക്വാഡ് ഡിവിഷൻ ഡി.എഫ്.ഒ കെ.ആർ. വീണാദേവി മുഖ്യാതിഥിയായിരുന്നു. മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണ്ണാമൃതാനന്ദ പുരി അനുഗ്രഹപ്രഭാഷണം നടത്തി. അമൃത വിശ്വവിദ്യാപീഠം ഡീനും ഡയറക്ടറുമായ ഡോ. യു. കൃഷ്ണകുമാർ, ഫോറൻസിക് ഫോട്ടോഗ്രാഫർ വി.വി. ബിന്ദു കൊടുങ്ങല്ലൂർ പ്രസംഗിച്ചു. തുടർന്ന് വിവിധ വിഷയങ്ങളിൽ സാംസ്കാരിക തന്ത്രജ്ഞയും ഇന്ത്യൻ ക്ലാസിക്കൽ നർത്തകിയുമായ പ്രൊഫ. ഡോ. മാനസി രഘു നന്ദൻ, ബംഗളൂരു സോൾ ഓഫ് മ്യൂസിക് അക്കാദമി സ്ഥാപക രാധിക സേതുമാധവൻ തുടങ്ങിയവർ സംസാരിച്ചു. പരിപാടികൾക്ക് അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. അശ്വതി എസ്. വിഷ്വൽ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ ഡോ. ലക്ഷ്മി രവീന്ദ്രൻ, അപർണ്ണ നമ്പൂതിരി തുടങ്ങിയവർ നേതൃത്വം നൽകി. ചടങ്ങിൽ പോസ്റ്റർ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.