lakeshore

TOPICS COVERED

കേരളത്തില്‍ ആദ്യമായി എ.ഐ അധിഷ്ഠിത ലേസര്‍ ശസ്ത്രക്രിയ സൗകര്യമെരുക്കി കൊച്ചി വി.പി.എസ് ലേക്​ഷോര്‍ ആശുപത്രി. പൈല്‍സ്, ഫിസ്റ്റുല, വെരിക്കോസ് രോഗങ്ങള്‍ക്ക് മിനിമലി ഇന്‍വേസീവ് വിഭാഗത്തിന്‍റെ നേതൃത്തിലാണ് ഫലപ്രദവും താരതമ്യേന വേദനാരഹിതവുമായ ബയോലുമിനെസ് ലേസര്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. ശസ്ത്രക്രിയകളില്‍ ഉയര്‍ന്ന കൃത്യത ഉറപ്പാക്കാനും രോഗിക്ക് കൂടുതല്‍ ആശ്വാസം പകര്‍ന്ന് വേഗത്തില്‍ സുഖപ്രാപ്തി ലഭിക്കാനും സാധിക്കുമെന്ന് മിനിമലി ഇന്‍വേസീവ് ശസ്ത്രക്രിയ വിഭാഗം മേധാവിയും കണ്‍സള്‍ട്ടന്‍റുമായ ഡോക്ടര്‍ ആര്‍ പദ്മകുമാര്‍ പറഞ്ഞു. 

ENGLISH SUMMARY:

AI laser surgery is now available in Kerala for the first time at VIPS Lakeshore Hospital in Kochi. This advanced, minimally invasive treatment utilizes bioluminescence laser technology for conditions like piles, fistula, and varicose veins, offering a less painful and faster recovery.