ഫ്യൂച്ചര്‍, ഓപ്ഷന്‍ ട്രേഡിങിനുള്ള സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ചാര്‍ജ് വര്‍ധിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍റെ ബജറ്റ് പ്രസംഗം. ഫ്യൂച്ചര്‍ ഇടപാടുകള്‍ക്കുള്ള എസ്ടിടി 0.02 ശതമാനത്തില്‍ നിന്നും 0.05 ശതമാനമാക്കി ഉയര്‍ത്തി. ഓപ്ഷന്‍ ഇടപാടുകള്‍ക്കുള്ള നിരക്ക് 0.15 ശതമാനമാക്കി. നേരത്തെ ഇത് 0.01 ശതമാനമായിരുന്നു. സര്‍ക്കാറിന് അധിക വരുമാനം ഉണ്ടാക്കാനാണ് നടപടിയെന്ന് ധനമന്ത്രി വിശദീകരിച്ചു.
പ്രവാസികള്‍ക്ക് സ്ഥലം വില്‍ക്കുന്നത് ലളിതമാകും; ആദായ നികുതി റിട്ടേണില്‍ മാറ്റങ്ങള്‍ ഇങ്ങനെ
ഇതോടെ ഡെറിവേറ്റീവ് ഇടപാടുകളുടെ എണ്ണം കുറയുമെന്നാണ് വിപണി വിദഗ്ധരുടെ നിരീക്ഷണം. വരുമാനം വർധനവിനേക്കാള്‍ ഡെറിവേറ്റീവ് വിപണിയിലെ വ്യാപാര അളവ് നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഈ നീക്കം സമീപകാലത്തേക്ക് വിദേശ നിക്ഷേപകരുടെ പണമൊഴുക്കിനെ പ്രതികൂലമായി ബാധിക്കും.
ഇതോടെ ഓഹരി വിപണി വീണു. സെന്‍സെക്സ് 2,000 പോയിന്‍റോളം താഴ്ന്നു. നിഫ്റ്റി 24,600 പോയിന്‍റുവരെ എത്തി. ബിഎസ്ഇ, ഏയ്ഞ്ചല്‍ വണ്‍ ഓഹരികള്‍ 10 ശതമാനം ഇടിഞ്ഞു. ഗ്രോ ഒന്‍പതു ശതമാനവും ഐഐഎഫ്എല്‍ ഫിനാന്‍സ് 4.9 ശതമാനവും ഇടിഞ്ഞു.
ഓഹരി ബൈ ബാക്കിനും നിക്ഷേപകര്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചു. നിലവില്‍ പ്രമോട്ടര്‍മാര്‍ക്കും നോണ്‍ പ്രമോട്ടര്‍മാര്‍ക്കും 20 ശതമാനാമണ് ഓഹരി ബൈബാക്കിനുള്ള നികുതി നിരക്ക്. ഇനിമുതല്‍ ഓഹരി ബൈബാക്കിലെ നേട്ടം മൂലധനനേട്ടമായി കണക്കാക്കി ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാം. ഇതോടെ നികുതി 12.50 ശതമാനമായി കുറയും. ഈ ഇളവ് പ്രമോട്ടര്‍മാര്‍ക്ക് ലഭിക്കില്ല.