രാജ്യത്തെ വനിതാ ക്രിക്കറ്റർമാരുടെ പുതുതലമുറയെ കണ്ടെത്തുന്നതിനും ശാക്തീകരിക്കുന്നതിനുമായി ഹിമാലയ വെൽനസ് കമ്പനി  'വണ്ടർവുമൺ അക്കാദമി'ക്ക് തുടക്കം കുറിച്ചു. ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു വനിതാ ടീമുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ക്രിക്കറ്റിൽ താൽപര്യമുള്ള പെൺകുട്ടികൾക്ക് അവരുടെ ആരാധ്യരായ താരങ്ങളിൽ നിന്ന് നേരിട്ട് മാർഗനിർദേശങ്ങൾ നേടാൻ അവസരമൊരുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഒരു ഇന്ററാക്ടീവ് ചാറ്റ്‌ബോട്ട് സംവിധാനത്തിലൂടെയാണ് അക്കാദമി പ്രവർത്തിക്കുന്നത്. ക്യാപ്റ്റൻ സ്മൃതി മന്ഥന ഉൾപ്പെടെയുള്ള ആർസിബി താരങ്ങൾ നൽകുന്ന പ്രചോദനപരമായ സന്ദേശങ്ങളും ക്രിക്കറ്റിലെ ഉൾക്കാഴ്ചകളും പരിശീലനത്തിനുള്ള നിർദേശങ്ങളും ഇതിലൂടെ ലഭ്യമാകും. പദ്ധതിയുടെ ഭാഗമായി ഫീമെയിൽ ക്രിക്കറ്റ് അക്കാദമിയുമായി ചേർന്ന് നടത്തിയ ടൂർണമെന്റിൽ  പെൺകുട്ടികൾ സ്മൃതി മന്ഥന, റിച്ച ഘോഷ്, രാധാ യാദവ്, ശ്രേയങ്ക പാട്ടീൽ തുടങ്ങിയ താരങ്ങളുമായി അനുഭവങ്ങള്‍ പങ്കുവച്ചു.

ENGLISH SUMMARY:

Wonder Woman Academy is an initiative to empower the new generation of women cricketers in India. This project collaborates with the Royal Challengers Bangalore women's team to provide girls with guidance from their favorite players.