കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ആകര്‍ഷണമായി ഇലാന്‍സ് ലേണിംഗിന്‍റെ സ്റ്റോള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ ലൈവ് ഇന്‍ററാക്ടീവ് ബില്‍ബോര്‍ഡ് അവതരിപ്പിക്കുകയാണ് കൊമേഴ്സ് മേഖലയിലെ പ്രമുഖസ്ഥാപനം.. സൗജന്യമായ ഈ ദൃശ്യാനുഭവം നേരിട്ടറിയാന്‍ നിരവധിപ്പേരാണ് എത്തുന്നത്.
ഭാവിയില്‍ നിങ്ങള്‍ക്ക് ആരാകണം, കാഴ്ചയില്‍ എങ്ങനെയിരിക്കണം, അങ്ങനെയൊരു ചിത്രം നിങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുകയാണ് കേരളത്തിലെ അക്കൗണ്ടിംഗ്, കൊമേഴ്സ് മേഖലയിലെ പ്രമുഖ സ്ഥാപനമായ ഇലാന്‍സ്. ഭാവിലേക്കൊരു പ്രചോദനമായാണ് പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തില്‍ വ്യത്യസ്മായ സ്റ്റോള്‍ സജീകരിച്ചിരിക്കുന്നത്.
സ്റ്റോളില്‍ നിന്ന് ചിത്രമെടുത്തശേഷം 20 വര്‍ഷം പിന്നിടുമ്പോള്‍ നിങ്ങള്‍ എവിടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നു, ജോലിയില്‍ ഏതുമേഖലയാണ് താത്പര്യം, കാഴ്ചയില്‍ എങ്ങനെയിരിക്കണം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണം. പിന്നീട് സ്റ്റോളിന് സമീപത്തെ വീഡിയോ വാളില്‍ ചിത്രം തെളിയും. നിരവധിപ്പേരാണ് ചിത്രമെടുക്കാനായി ഇലാന്‍സ് ലേണിംഗിന്‍റെ സ്റ്റോളിലേക്കെത്തുന്നത്. 2018ല്‍ 22 വിദ്യാര്‍ഥികളുമായി തുടങ്ങിയ ഇലാന്‍സ് മികച്ച റാങ്കുകളോടെ വിജയക്കുതിപ്പ് തുടരുകയാണ്.