ആഭരണ പ്രേമികൾക്ക് പുത്തൻ അനുഭവമായി ഹമാര ചോയ്‌സ് ഗോൾഡ് ആൻഡ് ഡയമണ്ട്‌സിൻ്റെ ഏറ്റവും പുതിയ ഷോറൂം തിരുവനന്തപുരം ഓവർബ്രിഡ്ജിന് സമീപം പ്രവർത്തനമാരംഭിച്ചു. അഞ്ചാമത് ഷോറൂമാണിത്. തിരുവനന്തപുരം നഗരസഭ മേയർ വി.വി രാജേഷ് ഷോറൂമിൻ്റെ ഉത്ഘാടനം നിർവ്വഹിച്ചു. ഡെപ്യൂട്ടി മേയർ ആശ നാഥ് ആദ്യവിൽപ്പന നടത്തി. ഹമാരാ ചോയ്സിൻ്റെ തിരുവനന്തപുരത്തെ ഏറ്റവും വലിയ ഷോറൂം ആണിത്. ബി.ഐ.എസ് ഹാൾമാർക്ക് ചെയ്ത 916 സ്വർണ്ണാഭരണങ്ങളുടെയും ഡയമണ്ട്‌സിൻ്റെയും വിപുലമായ ശേഖരം ആണ് ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. ഹോൾസെയിൽ നിരക്കിനേക്കാൾ കുറഞ്ഞ പണിക്കൂലിയിൽ ഉപഭോക്താക്കൾക്ക് ഇവിടെയും നിന്നും ആഭരണങ്ങൾ സ്വന്തമാക്കാം.