മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്‍റെ തിരുവനന്തപുരം ഷോറൂമില്‍ അമൂല്യമായ ആഭരണങ്ങളുടെ ആര്‍ട്ടിസ്ട്രി ജ്വല്ലറി ഷോ തുടങ്ങി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ആശാ നാഥ് ഉദ്ഘാടനം നിര്‍വഹിച്ചു. മലബാര്‍ ഗ്രൂപ്പ് സോണല്‍ ഹെഡ് എം.പി.ജാഫര്‍, ഷോറൂം ഹെഡ് സെയ്ദ് കെ.മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു. പ്രദര്‍ശനവും വില്‍പ്പനയും ഈ മാസം 11 വരെ നീണ്ട് നില്‍ക്കും. ആര്‍ട്ടിസ്ട്രി ഷോയുടെ ഭാഗമായി 18 വരെ ഗോള്‍ഡ്, അണ്‍കട്ട്, ജെം സ്റ്റോണ്‍ എന്നീ ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 30 ശതമാനം വരെ കിഴിവും ഡയമണ്ടിന് 30 ശതമാനം വരെ കിഴിവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.