തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് അനുമതിയില്ലാതെ യുവാക്കൾ കാർ ഓടിച്ച് കയറ്റി. വാഹനത്തിലുണ്ടായിരുന്ന എറണാകുളം സ്വദേശികളായ മൂന്നുപേരെ കന്റോൺമെന്‍റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചതാണെന്ന് യുവാക്കളുടെ മൊഴി. യുവാക്കൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സെക്രട്ടേറിയറ്റ് ഗേറ്റ് കടന്നതിന് പിന്നാലെ സുരക്ഷാ ജീവനക്കാർ യുവാക്കളുടെ വാഹനം തടയുകയായിരുന്നു. അബദ്ധം സംഭവിച്ചതാണെന്നും ബോധപൂർവം അല്ലെന്നുമാണ് യുവാക്കളുടെ പ്രതികരണം.