ആരും കൊതിച്ചുപോകുന്ന സ്വര്‍ണാഭരണങ്ങള്‍ സാധാരണക്കാര്‍ക്ക് കൈപ്പിടിയിലൊതുക്കാനുള്ള പദ്ധതികളുമായി വിന്‍സ്മെര ഗ്രൂപ്പ്. സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ചുമുന്നേറുമ്പോള്‍ ലൈറ്റ് വെയ്റ്റ് കളക്ഷനുകളുടെ അപൂര്‍വശേഖരം ഉപഭോക്താക്കള്‍ക്ക് മുന്നില്‍ തുറന്നിടുകയാണിവര്‍. പുതുവര്‍ഷത്തില്‍ ഷോറൂമുകളുടെ എണ്ണം പത്താക്കി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് വിന്‍സ്മെര ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ കാമ്പ്രത്ത് പറഞ്ഞു.
മോഹന്‍ലാല്‍ ബ്രാന്‍ഡ് അംബാസഡറായ വിന്‍സ്മെര ഗ്രൂപ്പ്, കേരളത്തില്‍ നിന്നുള്ള രാജ്യാന്തര സ്വര്‍ണാഭരണ ബ്രാന്‍ഡായി ഉയര്‍ന്നു കഴിഞ്ഞു. അതിന്‍റെ അടുത്ത പടിയായാണ് അത്യാകര്‍ഷകമായ വിവിധ ഗോള്‍ഡ് പര്‍ച്ചേസിങ് സ്കീമുകള്‍ കൂടി പുറത്തിറക്കിയത്.
ലൈറ്റ് വെയ്റ്റ് കളക്ഷനുകളുടെ അപൂര്‍വശേഖരം. വിവാഹങ്ങള്‍ക്കായി പ്രത്യേക വിഭാഗം തന്നെ തയ്യാര്‍. 50 പവന്‍ സ്വര്‍ണാഭരണത്തിന്‍റെ മതിപ്പ് തോന്നാല്‍ വെറും 15 പവന്‍ മതിയാകും. കോഴിക്കോടിന് പുറമെ തിരുവനന്തപുരത്തും കണ്ണൂരിലും വിന്‍സ്മെരക്ക് പുതിയ ഷോറൂമുകള്‍ ഉയരുകയാണ്. ഈ വര്‍ഷം തന്നെ യുഎഇയിലടക്കം വിന്സ്മെരയ്ക്ക് പത്ത് ഷോറൂമുകളുണ്ടാകും.