പ്രമുഖ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ സൈലം, മെഡിക്കല്‍ – എന്‍ജിനീയറിങ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. കോഴിക്കോട് നടന്ന ചടങ്ങില്‍ 2500ലധികം പേരാണ് ആദരവേറ്റുവാങ്ങിയത്. സിനിമതാരങ്ങളായ ആസിഫലി, ബേസില്‍ ജോസഫ്, അനാര്‍ക്കലി മരക്കാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. സൈലം സിഇഒ അനന്ദു, ഡയറക്ടര്‍മാരായ ലിജീഷ്‌കുമാര്‍, വിനേഷ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.