മൈജി ഓണം മാസ്സ് ഓണം സീസൺ ത്രീ യുടെ ഗ്രാൻഡ് സെലിബ്രേഷനും സമ്മാനദാനവും കോട്ടയത്ത് നടന്നു. 25 കാറുകള്‍ , മുപ്പതു സ്‌കൂട്ടറുകള്‍, ഒരു ലക്ഷം രൂപ വീതം മുപ്പതു പേർക്ക് ക്യാഷ് പ്രൈസ്, അറുപതു പേർക്ക് വിദേശ യാത്ര, ഒരു പവന്റെ മുപ്പതു സ്വർണ നാണയങ്ങൾ തുടങ്ങിയ സമ്മാനങ്ങൾ വിജയികൾ ഏറ്റുവാങ്ങി.
മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ എ.കെ.ഷാജി, മൈജി ബ്രാൻഡ് അംബാസഡർ നടൻ ടൊവിനൊ തോമസ് എന്നിവർ ചേർന്ന് സമ്മാനദാനം നടത്തി. 25 കോടി രൂപ വിലമതിക്കുന്ന സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമാണ് മൈജി ഓണം മാസ്സ് ഓണം സീസൺ ത്രീയിൽ പ്രഖ്യാപിച്ചതെന്നും ഏകദേശം 1600 കോടിയുടെ വിറ്റുവരവാണ് മൈജി ഓണക്കാലത്ത് നേടിയതെന്നും മൈജി ചെയർമാൻ എ.കെ ഷാജി പറഞ്ഞു. വാക്ക് പാലിച്ചുകൊണ്ട് സമ്മാനങ്ങൾ ഒട്ടും താമസമില്ലാതെ വിജയികൾക്ക് നൽകിയത് ഏറെ സന്തോഷമുള്ള കാര്യമാണെന്ന് നടൻ ടൊവിനോ തോമസും പറഞ്ഞു.