കേരളത്തിലെ പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ടിന്റെ 25-ാം വാർഷികത്തിന്റെ ഭാഗമായി ‘ഓക്സിജൻ മഹാ പ്രതിഭ പുരസ്കാരങ്ങൾ’ വിതരണം ചെയ്തു. സമൂഹത്തിന്‍റെ വിവിധ മേഖലകളിലെ അഞ്ച് പ്രതിഭകള്‍ക്കുള്ള പുരസ്കാരം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വിതരണം ചെയ്തു.
സാമൂഹ്യ സേവന മേഖലയിൽ നിന്ന് ദയാബായിയും കായിക മേഖലയിൽ നിന്ന് അഞ്ജു ബോബി ജോർജും സാഹിത്യ മേഖലയിൽ കെ.ആർ. മീരയും പുരസ്കാരത്തിന് അര്‍ഹയായി. ശാസ്ത്ര സാങ്കേതിക മേഖലയിൽ ഡോക്ടർ. സാബു തോമസും സിനിമ രംഗത്ത് നിന്ന് പ്രേം പ്രകാശുമാണ് പ്രതിഭ പുരസ്കാരം നേടിയത്. ഓക്സിജൻ ഗ്രൂപ്പ് CEO ഷിജോ കെ.തോമസ് അധ്യക്ഷത വഹിച്ചു. സംവിധായകൻ സിബി മലയിൽ ചെയർമാനായി, പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള, ഡോക്ടർ പോൾ മണലിൽ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.