ബോബി ചെമ്മണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പിന്‍റെ ബോചെ ഡയമണ്ട് മാനുഫാക്ചറിങ് യൂണിറ്റ് കോഴിക്കോട് അരയിടത്തുപാലത്ത് പ്രവര്‍ത്തനം തുടങ്ങി. മാനേജിങ് ഡയറക്ടര്‍ ബോബി ചെമ്മണ്ണൂരും സിനിമാതാരം അഞ്ജന പ്രകാശും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഉപഭോക്താകള്‍ക്ക് ജ്വല്ലറി ഡിസൈനറോട് നേരിട്ട് ആശയങ്ങള്‍ പങ്കുവയ്ക്കാനുള്ള സൗകര്യമുണ്ട്. ഇടനിലകാര്‍ ഇല്ലാത്തതിനാല്‍ മികച്ച നിലവാരത്തിലുള്ള ഡയമണ്ട് ആഭരണങ്ങള്‍ കുറഞ്ഞവിലയില്‍ ഉപഭോക്താകള്‍ക്ക് ലഭ്യമാക്കുമെന്ന് ബോബി ചെമ്മണൂര്‍ വ്യക്തമാക്കി