ടാസ്‌ക് ലൈഫ്‌ടൈം ട്രാവല്‍ എക്‌സലന്‍സ് അവാര്‍ഡ് 2025 അക്ബര്‍ ഗ്രൂപ്പ് സ്ഥാപകനും സിഎംഡിയുമായ കെ.വി അബ്ദുല്‍ നാസറിന്. കേരളത്തിലെ ട്രാവല്‍ ടൂറിസം മേഖലയിലെ പ്രമുഖ സംഘടനയായ ട്രാവല്‍ ആന്‍ഡ് ടൂര്‍സ് ഏജന്റ്‌സ് സര്‍വൈവല്‍ കേരള കൊച്ചിയിൽ സംഘടിപ്പിച്ച വാര്‍ഷിക സംഗമമായ സിനെര്‍ജി 2025ൽ മന്ത്രി പി.രാജീവ് പുരസ്കാരം സമ്മാനിച്ചു. സംസ്ഥാനത്തെ ട്രാവല്‍ പ്രൊഫഷണലുകള്‍, വ്യവസായ പ്രമുഖര്‍, വ്യോമയാന മേഖലയിലെ പ്രതിനിധികള്‍, രാഷ്ട്രീയ പ്രമുഖര്‍ തുടങ്ങിയവർ പങ്കെടുത്തു.