ഡിജിറ്റല്‍ ഉപകരണങ്ങളും ഗൃഹോപകരണങ്ങളുമായി ഒാക്സിജന്‍ ഗ്രൂപ്പിന്‍റെ ഒാക്സിജന്‍ ദ് ഡിജിറ്റല്‍ എക്സ്പെര്‍ട്ട് ഷോറും കോട്ടയം തലയോലപ്പറമ്പില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ആദ്യ വില്‍പ്പന സി.കെ. ആശ എം.എല്‍.എ നിര്‍വഹിച്ചു. സഹകരണസ്ഥാപണങ്ങളുമായി സഹകരിച്ച് തവണ വ്യവസ്ഥയില്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കുന്ന സേവനവും ആകര്‍ഷകമായ സമ്മാനങ്ങളും വിലക്കുറവും ലഭിക്കുമെന്നും ഒാക്സിജന്‍ ഗ്രൂപ്പ് സി.ഇ.ഒ ഷിജോ കെ. തോമസ് പറഞ്ഞു.