ഇന്‍ഡല്‍ ഓട്ടോമോട്ടീവിന്‍റെ, അശോക് ലൈലാന്‍ഡ് അംഗീകൃത സര്‍വീസ് സെന്‍റര്‍ എറണാകുളം കൂനമ്മാവ് വള്ളുവള്ളിയില്‍ പ്രവര്‍ത്തനം തുടങ്ങി. ഇന്നലെ വൈകിട്ട് അശോക് ലൈലാന്‍ഡ് നെറ്റ് വര്‍ക്ക് ഡവലപ്മെന്‍റ് വൈസ് പ്രസിഡന്‍റ് അജയ് അറോറ സര്‍വീസ് സെന്‍റര്‍ ഉദ്ഘാടനം ചെയ്തു. ദിവസം 20 വാഹനങ്ങള്‍ സര്‍വീസ് ചെയ്യാന്‍ സൗകര്യമുണ്ട്. ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാനും ഇടമുണ്ട്. അശോക് ലൈലാന്‍ഡിന്‍റെ ഹെവി കൊമേഴ്സ്യല്‍ വാഹനങ്ങളുടെ സര്‍വീസ് ആണ് ഇവിടെ നടത്തുന്നത്. ഇന്‍ഡല്‍ ഓട്ടോമോട്ടീവിന്‍റെ സംസ്ഥാനത്തെ രണ്ടാമത്തെ സര്‍വീസ് സെന്‍ററാണ് ഇത്. കണ്ണൂരിലും തിരുവനന്തപുരത്തും അതിനുശേഷം മറ്റ് പ്രധാനനഗരങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്.