dhanalakhmi-group

സംസ്‌ഥാനത്ത് ധനകാര്യമേഖലയിൽ അതിവേഗവളർച്ചയിലൂടെ പുതിയ ചരിത്രം കുറിച്ച് കുതിക്കുകയാണ് ധനലക്ഷ്മി ഗ്രൂപ്പ്. മൂന്ന് പതിറ്റാണ്ടിലേറെയായി കേരളത്തിലെ നോൺ ബാങ്കിങ് ഫിനാൻസ് രംഗത്ത് മുൻനിരയിൽത്തന്നെയുണ്ട് തൃശൂർ ആസ്‌ഥാനമായ ഈ പ്രസ്ഥാനം. വിശ്വാസ്യതയും സുതാര്യതയും സാമൂഹികപ്രതിബന്ധതയുമാണ് മുഖമുദ്ര. കേരളം കടന്ന് രാജ്യമാകെ പടർന്ന ധനലക്ഷ്‌മി ഗ്രൂപ്പിന് പത്തിലധികം സംസ്‌ഥാനങ്ങളിലായി 90 ശാഖകളുണ്ട്. കമ്പനി ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ ഡോക്‌ടർ വിബിൻദാസ് കടങ്ങോട്ട് സംസാരിക്കുന്നു. 

ധനലക്ഷ്മി ഹയർ പർച്ചേസിംഗ് ആൻഡ് ലീസിംഗ് ലിമിറ്റഡ് എന്ന ബാങ്കിതര ധനകാര്യ സ്ഥാപനവും ഗ്രാൻഡ് നിധി അടക്കം പത്തോളം കമ്പനികളാണ് ധനലക്ഷ്മി ഗ്രൂപ്പിന് കീഴിൽ പ്രവർത്തിച്ചു വരുന്നത്. ധനലക്ഷ്മി ഗ്രൂപ്പിന്‍റെ ലോണ്‍ പോര്‍ട്ട്ഫോളിയോയില്‍ സ്വര്‍ണ പണയ വായ്പ, വാഹന വായ്പ, വസ്തു വായ്പ എന്നിവ ഉള്‍പ്പെടുന്നു. തോളോട് തോൾ ചേർന്ന് പ്രവര്‍ത്തിക്കുന്ന മാനേജ്മെന്‍റും ജീവനക്കാരുമാണ് ധനലക്ഷ്മി ഗ്രൂപ്പിന്‍റെ വിജയമെന്ന് വിബിൻദാസ് കടങ്ങോട്ട് പറയുന്നു. ജീവനക്കാരെ ഒരു കുടുംബമായാണ് കൊണ്ടുപോകുന്നത്. ഈയൊരു കൂട്ടായ്മയാണ് ധനലക്ഷ്മിയുടെ മുന്നോട്ടുള്ള പ്രവർത്തനത്തിന്റെ വിജയം. 

മുന്നോട്ടുള്ള വഴിയില്‍ വൈവിധ്യവത്കരണമാണ് ധനലക്ഷ്മി ഗ്രൂപ്പ് ശ്രമിക്കുന്നത്. ധനലക്ഷ്മി ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ ഡി ഗ്രാൻഡ് ഹോട്ടൽ ആൻഡ് റിസോർട്ട് ഡിസംബര്‍ അവസാന വാരത്തോടെ ഉദ്ഘാടനം നടത്താനാണ് തീരുമാനം. ഫോർ സ്റ്റാർ സൗകര്യങ്ങളുള്ള ഹോട്ടലാണ് ഒരുങ്ങുന്നത്. ഇതിനൊപ്പം സ്വര്‍ണ വായ്പയില്‍ കേന്ദ്രീകരിക്കുന്ന ബാങ്കിതര ധനകാര്യസ്ഥാപനമായി മാറുകയാണ് കമ്പനിയുടെ ലക്ഷ്യം. 

2030 ല്‍ ധനലക്ഷ്മി ഗ്രൂപ്പ് ആരംഭിച്ചിട്ട് 10 വർഷം തികയുന്ന സമയത്ത് എന്‍ബിഎഫ്സിയുടെ ലിസ്റ്റിങ് കൂടെ ഗ്രൂപ്പ് സ്വപ്നം കാണുന്നു. കമ്പനി പത്ത് വര്‍ഷം തികയ്ക്കുന്ന ഓഗസ്റ്റ് 24ാം തീയതി ലിസ്റ്റ് ചെയ്യുന്ന ബാങ്കിതര ധനകാര്യ സ്ഥാപനമായി മാറുകയാണ് ലക്ഷ്യമെന്നും വിബിൻദാസ് കടങ്ങോട്ട് പറയുന്നു. 

ENGLISH SUMMARY:

Dhanalakshmi Group is experiencing rapid growth in the Kerala financial sector. With over three decades of experience, the Thrissur-based institution is a leader in non-banking finance, known for its trustworthiness and social commitment.