മലയാള മനോരമയും ഫെഡറല്‍ ബാങ്കും കൈകോര്‍ത്ത് സ്കൂള്‍ കുട്ടികള്‍ക്കായി ‘കളിയും കാര്യവും’ എന്ന പേരില്‍ ബോധവല്‍ക്കരണം സംഘടിപ്പിച്ചു. കുട്ടികളിലെ അമിത സ്ക്രീന്‍ ടൈമും സാമ്പത്തിക ബോധവല്‍ക്കരണവും ലക്ഷ്യമിട്ടായിരുന്നു നൂറോളം സ്കൂളുകളില്‍ പരിപാടി സംഘടിപ്പിച്ചത്.
കുട്ടികളിലെ അമിത സ്ക്രീൻ ഉപയോഗത്തിന്റെ ദോഷങ്ങൾ, സമ്പാദ്യത്തിന്റെ പ്രാധാന്യം, സാമ്പത്തിക സുരക്ഷ എന്നീ വിഷയങ്ങളിലാണ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ബോധവല്‍ക്കരണം നടത്തിയത്. ധനവിനിയോഗം, തട്ടിപ്പുകളിൽ നിന്നുള്ള ജാഗ്രത എന്നീ വിഷയങ്ങളിൽ ഫെഡറൽ ബാങ്ക് പ്രതിനിധികൾ ക്ലാസുകൾ നയിച്ചു. കേരളത്തിന്‍റെ പാരമ്പര്യ കലാരൂപങ്ങളായ ചാക്യാർകൂത്ത്, തെയ്യം, ഗരുഡൻതൂക്കം, കഥകളി, മോഹിനിയാട്ടം എന്നിവയിലൂടെയായിരുന്നു സന്ദേശം കുട്ടികളിലേക്ക് എത്തിച്ചത്.
മാനസികാരോഗ്യ വിദഗ്ധരുടെ ക്ലാസുകളും ചോദ്യോത്തര മല്‍സരങ്ങളും സംഘടിപ്പിച്ചു. വിജയികള്‍ക്ക് ഫെഡറല്‍ ബാങ്ക് സമ്മാനങ്ങള്‍ നല്‍കി.