ദേശീയ പുരസ്‌കാരങ്ങളുടെ ഇരട്ടി മധുരവുമായി വളപ്പില കമ്മ്യൂണിക്കേഷന്‍സ്. മീഡിയ രംഗത്തെ ദേശീയ പുരസ്‌കാരങ്ങളായ ഇ.ഫോര്‍.എം മീഡിയ എയ്സ് അവാര്‍ഡ്‌സിലാണ് അഭിമാനകരമായ നേട്ടം. രണ്ടാമത്തെ മികച്ച ഇന്‍ഡിപെന്‍ഡന്‍റ് ഏജന്‍സി ഓഫ് ദി ഇയര്‍ പുരസ്‌കാരം വളപ്പില കമ്മ്യൂണിക്കേഷന്‍സും, രണ്ടാമത്തെ ഇന്‍ഡിപെന്‍ഡന്‍റ് ഏജന്‍സി ഹെഡ് ഓഫ് ദി ഇയര്‍ പുരസ്‌കാരം മാനേജിങ് ഡയറക്ടറായ ജെയിംസ് വളപ്പിലയും സ്വന്തമാക്കി. മുംബൈയില്‍ വച്ച് നടന്ന ചടങ്ങില്‍, വളപ്പില കമ്മ്യൂണിക്കേഷന്‍സ് മാനേജിങ് ഡയറക്ടര്‍മാരായ ജെയിംസ് വളപ്പില, ജോണ്‍സ് വളപ്പില, ഡയറക്ടര്‍ ലിയോ വളപ്പില എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
കേരളത്തിലെ പരസ്യരംഗത്തിനും മാധ്യമങ്ങള്‍ക്കും ക്ലയന്‍റുകള്‍ക്കും കിട്ടിയ അംഗീകാരമായാണ് ഈ അവാര്‍ഡുകളെ കാണുന്നതെന്ന് അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് ജെയിംസ് വളപ്പില പറഞ്ഞു. മീഡിയ സ്ട്രാറ്റജികള്‍, പ്ലാനിങ്, ബയിങ്, ക്ലയന്‍റുകളുടെ സംതൃപ്തി, തുടങ്ങിയ ഘടകങ്ങളില്‍ വളപ്പില കമ്മ്യൂണിക്കേഷന്‍സ് കഴിഞ്ഞ വര്‍ഷം പുലര്‍ത്തിയ മികവുറ്റ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡുകള്‍ക്ക് അര്‍ഹരായത്. കേരളത്തിലെ പരസ്യരംഗത്ത് 40 വര്‍ഷത്തിലേറെ പാരമ്പര്യമാണ് വളപ്പില കമ്മ്യൂണിക്കേഷന്‍സിനുള്ളത്.