ഗോള്‍ഡ് എ.ടി.എം. സ്ഥാപിച്ച് ബോചെ. സ്വര്‍ണം വാങ്ങാന്‍ കേരളത്തില്‍ ആദ്യമായാണ് എ.ടിഎം. സ്ഥാപിക്കുന്നത്. ബോബി ചെമ്മണ്ണൂര്‍ ഇന്‍റര്‍നാഷനല്‍ ഗ്രൂപ്പിന്‍റെ തൃശൂര്‍ കോര്‍പറേറ്റ് ഓഫിസിലാണ് എ.ടി.എം. സ്ഥാപിച്ചത്. സ്വർണം, വെള്ളി നാണയങ്ങള്‍ എ ടി എമ്മിലൂടെ ലഭിക്കും. ഹൈദരാബാദിലെ ഗോൾഡ് സിക്ക പ്രൈവറ്റ് ലിമിറ്റഡാണ് എ.ടി.എം നിർമിച്ചത്.. 24 മണിക്കൂറും പ്രവർത്തനസജ്ജമായ എ.ടി.എമ്മിൽ നിന്ന് അരമില്ലി ഗ്രാം മുതലുള്ള നാണയങ്ങൾ ലഭിക്കും. എ.ടി.എമ്മില്‍ നിന്ന് ഗോള്‍ഡ് കോയിന്‍ വാങ്ങാം. ATDXT ഗ്രൂപ്പ് എക്സിക്യുട്ടീവ് ചെയര്‍മാന്‍ ഡോ. ജി.എസ്.മൂര്‍ത്തി ആദ്യവില്‍പന നിര്‍വഹിച്ചു. ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പ് സി.ഇ.ഒ: ഡോക്ടര്‍ സഞ്ജയ് ജോര്‍ജ്, ഗോള്‍ഡ് സിക്ക ലിമിറ്റഡ് എം.ഡി, എസ്.വൈ. തറിജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.