TOPICS COVERED

ഉപഭോക്താക്കൾക്കായി ഗോൾഡ് ട്രീ പ്രിവിലേജ് പദ്ധതിക്ക് തുടക്കമിട്ട് ഭീമ ജുവൽസ്. നൂറാം വാർഷികാഘോഷത്തിന്‍റെ ഭാഗമായാണ് പദ്ധതി. എറണാകുളം , അങ്കമാലി, കൊടുങ്ങല്ലൂർ, തൊടുപുഴ, തിരുവല്ല, പുനലൂർ, കോട്ടയം എന്നിവിടങ്ങളിലെ ഷോറൂമുകളിൽ ഇത് ലഭ്യമാണ്. പദ്ധതി പ്രകാരം അംഗങ്ങൾക്ക് ഏറ്റവും കുറഞ്ഞത് 1,000 രൂപ മുതൽ പ്രതിമാസം മുൻകൂർ പേയ്‌മെന്‍റുകളോ അല്ലെങ്കിൽ ഒറ്റത്തവണ പേയ്‌മെന്‍റോ നടത്താം. ഈ അഡ്വാൻസുകൾ 11 മാസ കാലയളവിൽ അടച്ച് സ്വർണാഭരണങ്ങളായി റെഡീം ചെയ്യാം. ഉപഭോക്താക്കൾക്ക് ആഭരണങ്ങൾക്കപ്പുറം മികച്ച അനുഭവങ്ങൾ സൃഷ്ടിക്കുന്നതിനും അവരുമായുള്ള ബന്ധം ആഘോഷിക്കുന്നതിനുമുള്ള ഒരു മാർഗമാണ് ഗോൾഡ് ട്രീ പ്രിവിലേജ് പ്രോഗ്രാമെന്ന് ഭീമ ജുവൽസ് ചെയർമാൻ ബി. ബിന്ദു മാധവ് പറഞ്ഞു.

ENGLISH SUMMARY:

Bhima Jewels Gold Tree Privilege program launched for customers. The plan is part of the centenary celebrations and offers flexible payment options for purchasing gold jewelry.