sbi-csr

TOPICS COVERED

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം സർക്കിളിന്‍റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളവുമായി സഹകരിച്ച് ‘നാളേക്കായി നടാം, എസ്‌.ബി.ഐയോടൊപ്പം’ എന്ന പേരിൽ സാമൂഹിക പ്രതിബദ്ധതാ പദ്ധതിക്ക് തുടക്കം കുറിച്ചു. എസ്‌.ബി.ഐയുടെ 29 പ്രാദേശിക ഓഫീസുകളിലൂടെയും വി.എഫ്.പി.സി.കെയുടെ സ്വാശ്രയ കർഷക സംഘങ്ങളിലൂടെയും 25,000 കർഷകർക്ക് 50,000 ഫലവൃക്ഷ തൈകൾ വിതരണം ചെയ്യുന്നതാണ് പദ്ധതി. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം, പൂജപ്പുര എസ്‌.ബി.ഐ ലോക്കൽ ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ, സിജിഎം കെ.വി.ബംഗാർരാജു നിർവഹിച്ചു. വി.എഫ്.പി.സി.കെ സി.ഇ.ഒ ബിജിമോൾ ബേബി മുഖ്യാതിഥിയായിരുന്നു. ഉൽഘാടന ചടങ്ങിൽ  തിരഞ്ഞെടുക്കപ്പെട്ട 25 കർഷകർക്ക് രണ്ട് വീതം ഫലവൃക്ഷ തൈകളും സമ്പുഷ്ടീകരിച്ച വളവും വിതരണം ചെയ്തു.

ENGLISH SUMMARY:

State Bank of India is initiating a CSR project in collaboration with VFPCK to distribute fruit tree saplings to farmers. The 'Naalekkayi Nadam, SBIyododam' project aims to distribute 50,000 saplings to 25,000 farmers through SBI's regional offices and VFPCK's self-reliant farmer groups.