തൃശൂർ മുതുവറയിൽ ആരംഭിച്ച കല്യാൺ ജ്വല്ലേഴ്സ് ഡയാലിസിസ് സെന്‍റർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യ്തു. ഒരു ദിവസം രണ്ട് ഷിഫ്റ്റുകളായി, ആഴ്ചയിൽ ആറു ദിവസം പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിൽ മാസത്തിൽ 700 ഡയാലിസിസ് സെഷനുകൾ നടത്താൻ കഴിയും. രണ്ടാം ഘട്ടത്തിൽ ഇത് ഏകദേശം 1,000 സെഷനുകളായി വർധിപ്പിക്കാനും അതുവഴി കൂടുതൽ രോഗികൾക്ക് സേവനം ലഭ്യമാക്കാനുമാണ് ലക്ഷ്യമെന്ന് കല്യാൺ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്‌ടർ ടി.എസ്.കല്യാണരാമൻ പറഞ്ഞു. കല്യാൺ ജ്വല്ലേഴ്സിൻ്റെ ആരോഗ്യരംഗത്തുള്ള ഇടപെടൽ നാടിന് ഉപകാരപ്രദമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.