ആപ്പിൾ മാക്ബുക്ക് വിൽപ്പനയ്ക്കുള്ള ഡയറക്ട് ഡീലര്‍ നാഷണല്‍ ഗോൾഡൻ പുരസ്കാരം ഓക്സിജന്. ഇന്ത്യയിൽ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കിനുള്ള പുരസ്കാരമാണ് ലഭിച്ചത്. ആപ്പിൾ അക്കൗണ്ട്സ് മാനേജർ ലിനെറ്റ് ലിയോയിൽ നിന്ന് ഓക്സിജൻ സിഇഒ ഷിജോ കെ.തോമസ് പുരസ്കാരം ഏറ്റുവാങ്ങി. ആയിരക്കണക്കിന് ഡീലർമാർക്കിടയിൽ നിന്നാണ് ഓക്സിജൻ ഈ അഭിമാനകരമായ നേട്ടം കൈവരിച്ചതെന്ന് കമ്പനി അറിയിച്ചു