ലോകത്തിലെ  ഏറ്റവും വലിയ അഞ്ചാമത്തെ  ജ്വല്ലറി ശ്രുംഖലയായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഓസ്ട്രേലിയയിലെ രണ്ടാമത്തെ ഷോറൂം മെല്‍ബണില്‍ പ്രവര്‍ത്തനം തുടങ്ങി.  പ്രശസ്ത ബോളിവുഡ് താരം അനിൽകപൂർ ഉദ്‌ഘാടനം നിർവഹിച്ചു. 

പുതിയ ഷോറൂം സമ്പൂർണ ആഡംബര ജ്വല്ലറി കേന്ദ്രമായിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആഭരണപ്രേമികൾക്കായി സ്വർണം, ഡയമണ്ട്, അമൂല്യമായ രത്നങ്ങൾ എന്നിവയിൽ തീർത്ത സമാനതകളില്ലാത്ത 20,000 ത്തിലധികം ഡിസൈനുകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ  25 ലധികം എക്സ്ക്ലൂസിവ് കളക്ഷനുകളിൽ നിന്നുള്ള അതിവിശാലമായ ആഭരണ ശേഖരവും ഇവിടെയുണ്ട്. അതോടൊപ്പം വിവാഹാവശ്യങ്ങൾക്കായി എക്സ്ക്ലൂസിവ് ബ്രൈഡൽ കളക്ഷനും  ഉപഭോക്താക്കളുടെ ഇഷ്ടാനുസൃതമായി ആഭരണങ്ങൾ കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യവും ഇവിടെ ലഭ്യമാകും.

ENGLISH SUMMARY:

Malabar Gold opens its second Australian showroom in Melbourne, offering a wide array of jewelry designs. This luxurious store features over 20,000 designs in gold, diamonds, and precious gems, along with customization options for customers.