ലോക ഹൃദയദിനത്തോടനുബന്ധിച്ച് നിർധനരായ ഹൃദ്രോഗികൾക്ക് ആശ്വാസവുമായി ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍. 63 ലക്ഷം രൂപ ചെലവില്‍ പേസ്മേക്കറുകള്‍ വിതരണം ചെയ്യും. ചടങ്ങില്‍ സംവിധായകൻ സത്യൻ അന്തിക്കാട് മുഖ്യാതിഥിയായി. പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ നിന്ന് തിരഞ്ഞെടുത്ത നിർധനരായ രോഗികൾക്ക് പേസ്മേക്കർ നൽകി. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ഒരു മനുഷ്യജീവനും നഷ്ടമാകരുതെന്ന കാഴ്ചപ്പാടാണ് ഇത്തരമൊരു പ്രവർത്തി ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ് പറഞ്ഞു.