ജിഎസ്ടി ഇളവിന്‍റെ പശ്ചാത്തലത്തില്‍ ആമസോണില്‍ ഗ്രേറ്റ് സേവിങ് സെലിബ്രേഷന്‍. ഇരുപത്തിനാല് മണിക്കൂര്‍ നീളുന്ന ആമസോണ്‍ ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവലിന് ഇന്നലെ അര്‍ദ്ധരാത്രി തുടങ്ങി. ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക്സ്, വസ്ത്രങ്ങള്‍ തുടങ്ങി എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും വന്‍ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫാഷന്‍ പ്രേമികള്‍ക്കായുള്ള കണ്ണഞ്ചിപ്പിക്കുന്ന വിലക്കുറവാണ് ഇത്തവണത്തെ പ്രത്യേകത. ഇളവുകള്‍ മനസിലാക്കുന്നതിനായി പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഐ ഫോണുകള്‍ക്കുള്‍പ്പെടെ വലിയ വിലക്കുറവാണ് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്