ലുമിനാർ ടെക്നോലാബ് തൃശൂരിൽ പുതിയ ബ്രാഞ്ച് ആരംഭിച്ചു. വടക്കുംനാഥൻ ക്ഷേത്രത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ബ്രാഞ്ച്, ഫൗണ്ടറും എംഡിയുമായ രാഹുല്‍ എം കുമാര്‍, ഡയറക്ടര്‍മാരായ ടീന രാഹുല്‍, രതീഷ് ഒ.ആര്‍, സുരാജ് വി.ജി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
പുതിയ സംരംഭം തൃശൂരിലെ വിദ്യാർത്ഥികൾക്കും വലിയൊരു സാധ്യതയാണ് നൽകുന്നത്. ആറ് വർഷം കൊണ്ട് 8000-ത്തിലധികം വിദ്യാർത്ഥികൾക്ക് മികച്ച ജോലി നേടിക്കൊടുക്കാൻ കഴിഞ്ഞത് ലുമിനാറിന്റെ വിജയമായി.
എഐ, ഡാറ്റാ സയൻസ്, ഫുൾസ്റ്റാക്ക് ഡെവലപ്‌മെന്റ് തുടങ്ങി നിരവധി കോഴ്സുകളാണ് ലുമിനാർ നൽകുന്നത്. ഇൻഡസ്ട്രി എക്സ്പർട്ടുകൾ നേരിട്ട് നയിക്കുന്ന ക്ലാസ്സുകളും, മികച്ച തൊഴിലവസരങ്ങൾക്കായി 100% പ്ലേസ്‌മെന്റ് സഹായവും ഇവിടെ ലഭ്യമാണ്.
ഈ ബ്രാഞ്ചിന്റെ പിന്നിൽ സജയ് എന്ന അധ്യാപകന്റെ സമർപ്പണമാണ് പ്രചോദനമായത്. 2019 മുതൽ ലുമിനാർ ടെക്നോലാബിലെ പ്രധാന അധ്യാപകനായ സജയ്, തൃശൂരിൽ നിന്ന് എല്ലാ ദിവസവും രാവിലെ 6 മണിക്ക് ട്രെയിനിൽ കൊച്ചിയിലെ ഇൻഫോ പാർക്കിനടുത്തുള്ള ആസ്ഥാനത്തേക്ക് പോയിവരുമായിരുന്നു. ഈ കഠിനാധ്വാനം തിരിച്ചറിഞ്ഞ മാനേജ്‌മന്റ് അദ്ദേഹത്തിന്റെ ജന്മനാട്ടിൽ തന്നെ ഒരു പുതിയ ബ്രാഞ്ച് ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു.