കൊല്ലം അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാംപസിൽ സംഘടിപ്പിച്ച ‘സസ്‌റ്റെയിനബിൾ ആന്‍ഡ് റെസിലിയന്റ് ഫ്യൂച്ചേഴ്സ്’ രാജ്യാന്തര കോൺഫറൻസ് സമാപിച്ചു. നാല് ദിവസങ്ങളിലായി നടന്ന കോൺഫറൻസില്‍ പ്രഭാഷണം, സിമ്പോസിയം, എൻ.ജി.ഒ കോൺക്ലേവ്, ശില്പശാല തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. സുസ്ഥിരത– പ്രതിരോധശേഷി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്ന് പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും കോൺഫറൻസിന്റെ ഭാഗമായി പുറത്തിറക്കി. അമൃത വിശ്വവിദ്യാപീഠം വൈസ് ചാൻസലർ ഡോ. പി വെങ്കട്ട് രങ്കൻ, എൻ. വിനോദ് ചന്ദ്രമേനോൻ, ഡോ. മനീഷ വി. രമേഷ്, ക്യാംപസ് ഡയറക്ടർ ബ്രഹ്മചാരി ദേവീദാസ ചൈതന്യ, അമൃത സ്‌കൂൾ ഫോർ സസ്‌റ്റെയിനബിൾ ഫ്യൂച്ചേഴ്സ് പ്രിൻസിപ്പല്‍ ഡോ. എം രവിശങ്കർ എന്നിവർ സംസാരിച്ചു.