രാജ്യാന്തര സ്കേറ്റർ എ.എ അബ്നയുടെ ലോക സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ സ്പോൺസർഷിപ്പുമായി മുത്തൂറ്റ് ഫിനാൻസ്. 2025ൽ ചൈനയിൽ നടക്കുന്ന ആഗോള സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിനായി അഞ്ചു ലക്ഷം രൂപയുടെ സ്പോൺസർഷിപ്പ് ആണ് നൽകുന്നത്. കൊച്ചിയിലെ ചടങ്ങിൽ മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും സിഎസ്ആർ ഡിവിഷൻ മേധാവിയുമായ ജോർജ് എം.ജോർജ് അബ്നയ്ക്ക് സ്പോൺസർഷിപ്പ് ചെക്ക് കൈമാറി. അബ്നയെ പിന്തുണയ്ക്കുന്നതിനുള്ള നടപടികൾക്ക് 2024ലാണ് മുത്തൂറ്റ് ഫിനാൻസ് തുടക്കം കുറിച്ചത്. പരിശീലനത്തിലും മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുമായി ഇതുവരെ 11 ലക്ഷം രൂപ സംഭാവന ചെയ്തിട്ടുണ്ട്.