ഓണക്കാലത്ത് ഹിറ്റായി ഇൻഡൽ മണിയുടെ 'സ്മൈലിങ് ട്രീ' പരിസ്ഥിതി സൗഹൃദ കലാ പദ്ധതി. കൊച്ചി കളമശ്ശേരിയിലെ ഇൻഡൽ മണിയുടെ ആസ്ഥാനത്തിന് മുൻപിലുള്ള വൻമരമാണ് കലാസൃഷ്ടിയായി മാറിയത്. 'ടെക്സ്റ്റൈൽ സ്ട്രീറ്റ് ആർട്ട്' ശൈലിയിൽ തുണി വ്യവസായ മാലിന്യങ്ങളിൽ നിന്ന് സുസ്ഥിരവും പുനരുപയോഗിക്കാവുന്നതുമായ വസ്തുക്കൾ ഉപയോഗിച്ച് മരത്തെ അലങ്കരിച്ചിരിക്കുകയാണ്. ഇൻഡൽ മണിയുടെ സിഇഒയും എംഡിയുമായ ഉമേഷ് മോഹനൻ ആണ് ആശയത്തിന് പിന്നിൽ. പ്രകൃതിയെ കീഴടക്കുന്നതിനുപകരം, പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിനെക്കുറിച്ച് അവബോധം വളർത്തുകയാണ് ലക്ഷ്യം.