ആലപ്പുഴ പുന്നമട കായലിൽ നടന്ന നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗമായി നടത്തിയ അഖണ്ഡ ജ്യോതി പ്രകാശനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. വള്ളംകളിയുടെ ഗോൾഡ് സ്‌പോൺസറും രാജ്യത്തെ പ്രമുഖ അഗർബത്തി ബ്രാൻഡുമായ സൈക്കിൾ പ്യുവർ അഗർബത്തിയാണ് വള്ളംകളി ഉദ്ഘാടനത്തോടനുബന്ധിച്ച് ആറടി നീളമുള്ള അഖണ്ഡ ജ്യോതി ഒരുക്കിയത്. മന്ത്രി പി പ്രസാദ്, സിംബാബ്‌വെ ഡെപ്യൂട്ടി മന്ത്രി രാജേഷ് ഇന്ദുകാന്ത് മോദി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ആലപ്പുഴ ജില്ലാ കലക്ടറും നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയർമാനുമായ അലക്‌സ് വർഗീസ് സബ് കലക്ടർ എൻടിബിആർ സൊസൈറ്റി സെക്രട്ടറിയുമായ സമീർ കിഷൻ എന്നിവർ മുഖ്യാതിഥികളായി. ഇന്ത്യയുടെ പാരമ്പര്യവും സാംസ്കാരിക വൈവിധ്യവും ആഘോഷിക്കുന്നതിൽ സൈക്കിൾ പ്യുവർ അഗർബത്തി എക്കാലവും വിശ്വസിക്കുന്നതായി മാനേജിംഗ് ഡയറക്ടർ അർജുൻ രംഗ പറഞ്ഞു.